FRAMES: FILM REVIEWS



THE GREEN MILE (1999)
American Crime drama
Directed by
Frank Darabont



മനുഷ്യന്റെ മൃഗീയതയെ കുറിച്ചും അവന്റെതന്നെ ദുരിതത്തെ പറ്റിയും ആത്മാർത്ഥമായ ബോധ്യവും വേദനയുമുണ്ടെങ്കിൽ ചിരിക്കുക എന്ന പ്രവൃത്തിഎന്നേക്കുമായി നിങ്ങൾ മറന്നുപോയേക്കാം. അതായിരുന്നു മരണപാതയിലെ നിഗൂഢതകൾ നിറഞ്ഞ  തടവുപുള്ളി, Mr.ജോൺ കൊഫി ലോകത്തെ വീക്ഷിക്കുമ്പോഴൊക്കെയും അയാൾക്ക് ഹൃദയം പൊട്ടുന്നതായും ആരുടെയൊക്കെയോ രോദനങ്ങൾ തലയ്ക്കുള്ളിൽ അനേകം കുർത്ത ചില്ലുകൾ പോലെ തറയ്ക്കുന്നതായും കണ്ണീരുകൊണ്ട് കാഴ്ച മങ്ങുന്നതായും തോന്നിയത്. യഥാർത്ഥത്തിൽ അദ്ദേഹം ഒന്നും കാണുന്നില്ലായിരുന്നു, ഘനീഭവിച്ചുകൊണ്ടിരിക്കുന്ന ദു:ഖത്തിന്റെയൊരു നീഹാരത്തിലൂടെയല്ലാതെ.

Stephen King ന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി Frank Darabont 1999 സംവിധാനം ചെയ്ത ഒരു American Crime drama ഫിലിം ആണ് 'The Green Mile'. 1935 അമേരിക്കയിലെ ഗ്രേയ്റ്റ് ഡിപ്രഷൻ കാലത്തെ Death row കളിലൊന്നായ The Green Mile എന്ന് ഇരട്ടപ്പേരുള്ള തടവറയുടെ ഹെഡ് ഗാർഡ് ആയിരിക്കെ Mr.പോൾ എജ് കോം (Tom Hanks) നേരിട്ട അവിശ്വസനീയവും വേദനയും നിറഞ്ഞ അനുഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം

Lousiana യിലെ ഒരു ലിവിംഗ് ഹോമിൽ Elaine എന്ന  വാർദ്ധക്യകാല സുഹൃത്തിനോടൊപ്പം പോൾ ,Top Hat (1930) എന്ന ഫിലിം കാണാനിടയായപ്പോൾ  നിസഹായമായി തന്റെ കണ്ണുകൾ നിറയുകയും പൊട്ടിക്കരയുകയുo ചെയ്തു. ദു:ഖത്തി ന്റെ കാരണം അദ്ദേഹത്തിനു പറയേണ്ടി വരുന്നു. അങ്ങനെ ഒരു ഫ്ലാഷ്ബാക്ക് നെറേഷനിലൂടെ തന്റെ പെൺസുഹൃത്തിനോടൊപ്പം പോൾ ആസ്വാദകരെ 60 വർഷം മുൻപുള്ള കഥയിലെത്തിക്കുന്നു.

ഒരിക്കൽ ഒരു ഭീമാകാരനായ കുറ്റവാളി- ജോൺ കൊഫിയെ അവർക്ക് Death row യിൽ സ്വീകരിക്കേണ്ടി വരുന്നു. രണ്ടു പെൺകുഞ്ഞുങ്ങളെ ബലാൽസംഘം ചെയ്തു കൊലപ്പെടുത്തിയതിന്റെ പേരിൽ അയാൾ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു.
ഹൃദയശൂന്യനായ ഒരു Black American killer എന്ന് തോന്നിക്കുന്ന ഭീകരമായ ശരീരമാണെങ്കിലും മാന്യനും ഒരു കുട്ടിയെ പോലെ നിശ്കളങ്കനുമായിരുന്നു ജോൺ. സെല്ലിൽ അടയ്ക്കപ്പെടുമ്പോൾ ഒന്നു മാത്രമേ അയാൾ ആവശ്യപ്പെട്ടുള്ളൂ; "ഉറങ്ങാൻ നേരത്ത് ഇവിടെ എല്ലാ ലൈറ്റും അണയ്ക്കാറുണ്ടോ? എനിക്ക് ഇരുട്ട് പേടിയാണ്"

പെൺകുട്ടികളുടെ dead body യ്ക്കടുത്ത് നിന്ന് പിടിക്കപ്പെടുമ്പോഴും സെല്ലിലെ ആദ്യ ദിനവും അങ്ങനെ ചില സന്ദർഭങ്ങളിൽ ആരും കാതുകൊടുക്കാത്ത ഒരു വാക്യം അയാൾ ആവർത്തിച്ചിരുന്നു: "എനിയ്ക്കത് തിരിച്ചെടുക്കാനായില്ല, വളരെ വൈകിപ്പോയി ". 

Green Mile ലെ ഓരോ അന്തേവാസിയും അവർ നേരിടാൻ പോകുന്ന ഇലക്ട്രിക് ചെയറിലെ അവസാനത്തെ പീഢനം കാത്തു കഴി യേണ്ടവരാണ്. ഓരോ കുറ്റവാളിയും ഇലക്ട്രിക് ചെയറിൽ നിർദാക്ഷിണ്യം വധിയ്ക്കപ്പെട്ടുകൊണ്ടിരുന്നു.
ദിവസങ്ങളിൽ ജോൺ തന്റെ അമാനുഷിക ശക്തി കാണിച്ചു തുടങ്ങി. അക്കാലത്ത് പോൾ അനുഭവിച്ചിരുന്ന മൂത്രാശയ രോഗം ഒരു സ്പർശനം കൊണ്ട് ജോൺ സുഖപ്പെടുത്തി, കൊല്ലപ്പെട്ട Mr. Jingles എന്ന് ഓമനപ്പേരുള്ള എലിയ്ക്ക് ജീവൻ  നൽകി ,ചീഫ് വാർഡന്റെ ഭാര്യയുടെ ബ്രൈൻ ട്യൂമർ സുഖപ്പെടുത്തി. ഇവയെല്ലാം Green Mile ലെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അതിലുപരി അവ സിനിമയുടെ ശക്തമായ വൈകാരിക തലങ്ങൾ പ്രദർശിപ്പിക്കുന്നു.

തന്റെ അനുഭവങ്ങളിലെ അസഹനീയമായ നോവിൽ നിന്ന് അല്പം ഞാൻ താങ്കൾക്ക് തരാൻ പോകുകയാണെന്ന് പോളിന്റെ കരം പിടിച്ചു കൊണ്ട് ജോൺ പറഞ്ഞു. അവർക്കിടയിൽ നടക്കുന്ന  അഭൗമമായ ഒരു ആശയ വിനിമയത്തിലൂടെ ജോണിന്റെ നിരപരാധിത്തം പോൾ എജ് കോം മനസിലാക്കുകയായിരുന്നു എന്ന് സങ്കൽപത്തിന്റെ അതിപ്രസരത്താലുള്ള ഒരു ഇക്സാജെറെയ്ഷൻ ആയി അനുഭവപ്പെടാതിരിക്കാൻ അഭിലഷണീയമല്ലാത്ത യഥാർത്ഥ്യത്തിലേയ്ക്കുള്ള നിരന്തരമായ മടക്കത്തിലൂടെ ചിത്രം മാജികൽ റിയലിസത്തിന്റെ സർവസ്വാതന്ത്ര്യത്തിലേയ്ക്ക് തുറന്നിടുന്നു. ഡെത് റോയിലെ വൈദ്യുതക്കസേരയിൽ വെച്ച് രാഷ്ട്രം അടിച്ചേൽപിക്കുന്ന മരണത്തിന്റെ സർവ ശാസനവും, ചടങ്ങുകൾക്ക്  മുൻപേ ഗാർഡുകൾ നടത്തുന്ന റിഹേഴ്സലുകളും ഫലിതമയമാകുമ്പോൾ ഡാർക്ക് ഹ്യൂമർ സീക്വൻസുകൾ കൊണ്ട് സിനിമ സമ്പന്നമാകുന്നു. ഇതുവരെ സിനിമ കണ്ടിട്ടില്ലാത്ത ജോൺ അന്ത്യാഭിലാഷമായി Top Hat എന്ന ഫിലിം കാണുന്നതിലൂടെ സിനിമയുടെ flash back narration ഭദ്രമായി കൊളുത്തപ്പെടുന്നു.

ഇലക്ട്രിക് ചെയറിൽ മരണത്തെ നോക്കിയിരിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നു. അത് നമുക്കോരോരുത്തർക്കുവേണ്ടിയാണെന്നും അങ്ങനെ അദ്ദേഹം ഒരു വിമോചകന്റെ പരിവേഷം കൈവരിക്കുന്നുവെന്നും തോന്നിപ്പോകുന്നു. ഇരുട്ടിനെ ഭയന്ന് തന്റെ മുഖം മൂടാതിരിക്കാനാവുമോ എന്നയാൾ അപേക്ഷിക്കുന്നു. പിന്നെ എന്നേയ്ക്കുമായി പീഢനങ്ങളിൽനിന്ന് ജോൺ കൊഫീ രക്ഷപ്പെടുന്നതിന് തൊട്ടു മുൻപ് പോലും ആസ്വാദകർ ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഒരത്ഭുതം പ്രതീക്ഷിച്ചു പോകുന്നു.

ചിത്രത്തിൽ മൈക്കൾ ക്ലാർക്ക് ഡങ്കൻ ആണ് ജോൺ കൊഫീ ആയി വേഷമിട്ടിരിക്കുന്നത്. മികച്ച ചിത്രമടക്കം നാല് അക്കാദമി അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഫിലിം വൈകാരികതയുടെയും ഫാൻറസിയുടെയും സമ്മിശ്രാസ്വാദനം സാധ്യമാക്കുന്നു.


Prepared by

Muhammed Rafeek E
03/03/2019

Search on facebook:

https://m.facebook.com/groups/436219139812698?view=permalink&id=1775519689215963

No comments:

Post a Comment

Spotlight

I Want to Know

Take my words! Fight in the name of Dinken! Hunt down your brother For the dignity of Dakini! Or of any other else you like be...

BREAK OF THE MONTH